പുതിയ ചുമതലകളിൽ ഞാൻ സന്തോഷവാൻ- കാന്റെ

- Advertisement -

മൗറീസിയോ സാരി തനിക്ക് നൽകിയ പുതിയ റോളിൽ സാംതൃപ്തനാണെന്നു ചെൽസി മധ്യനിര താരം എൻഗോളോ കാന്റെ. കാന്റെയുടെ പുതിയ റോളിൽ ആരാധകരും ഫുട്‌ബോൾ പണ്ഡിതന്മാരും വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് ഇടയിലാണ് താരം പുതിയ ചുമതലകൾ ആസ്വദിക്കുന്നതായും തൃപ്തനാണെന്നും വ്യക്തമാക്കി രംഗത്ത് വന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനത്ത് നിന്ന് മധ്യനിരയിൽ കാന്റെയെ വലത് വശത്ത് കളിപ്പിക്കുന്നതിന് എതിരെ സാരി ഏറെ വിമർശങ്ങൾ നേരിട്ടിരുന്നു. സ്പർസിനെതിരെ താരം തീർത്തും നിറം മങ്ങിയ പ്രകടനം നടത്തിയതോടെ താരത്തിന് എതിരെയും വിമർശനങ്ങൾ എത്തി. എന്നാൽ ഫുൾഹാമിന് എതിരെ മികച്ച പ്രകടനം നടത്തിയാണ് താരം വിമർശകർക്ക് മറുപടി നൽകിയത്.

മത്സര ശേഷമാണ് കാന്റെ തന്റെ പുതിയ റോളിനെ കുറിച്ച് പ്രതികരിച്ചത്. ഞാൻ ഈ റോളിൽ സന്തോഷവാനാണ്, തന്റെ റോൾ കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കും എന്നും താരം കൂട്ടിച്ചേർത്തു. മറ്റന്നാൾ വോൾവ്സിന് എതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം.

Advertisement