ഹാരി കെയ്ൻ താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം വ്യക്തമാക്കി. സ്പർസ് ജീവിതത്തിൽ ഒരിക്കലും വിടില്ല എന്നൊന്നും താൻ ഒരിക്കലും പറഞ്ഞിട്ടോ തീരുമാനിച്ചിട്ടോ ഇല്ല എന്ന് കെയ്ൻ പറഞ്ഞു. തനിക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കണം എന്നുണ്ട് എല്ലാ വലിയ മത്സരങ്ങളുടെയും ഭാഗമാകണം എന്നുമുണ്ട് എന്നും കെയ്ൻ പറഞ്ഞു. ക്ലബ് ഉടമയായ ലെവിയുമായി സംസാരിക്കേണ്ട സമയമായി എന്നും കെയ്ൻ പറഞ്ഞു.
തന്നെ വിൽക്കാൻ പറ്റിയ സമയം ഇതായിരിക്കും. ഇപ്പോൾ തന്നെ വിറ്റാൽ ക്ലബിന് 100 മില്യൺ ഒക്കെ ലഭിച്ചേക്കാം. ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ തനിക്ക് അത്ര മൂല്യമുണ്ടാകും എന്ന് കരുതുന്നില്ല എന്നും കെയ്ൻ ഗാരി നെവിലുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. അവസാന 16 വർഷമായി ടോട്ടനത്തിനൊപ്പം ഉള്ള താരമാണ് കെയ്ൻ.













