ഹാരി കെയ്ൻ ടോട്ടനം വിടും എന്ന് ഉറപ്പായി

ഈ സീസണോടെ ടോട്ടൻഹാം വിടാൻ ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ തെരുമാനിച്ചു. ടീമിന് കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തതാൺ 27കാരനയ താരം ക്ലബ് വിടാൻ കാരണം. യൂറോ കപ്പ് ആരംഭിക്കും മുമ്പ് തന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണം എന്ന് സ്പർസിനോട് ആവശ്യപ്പെട്ടിർക്കുകയാണ് കെയ്ൻ. ടോട്ടൻഹാം ഒരു കിരീടം പോലും നേടാത്തതും ഈ സീസണിൽ ക്ലബ് പിറകോട്ട് പോയതും എല്ലാമാണ് കെയ്നിനെ ക്ലബിൽ നിന്ന് അകറ്റുന്നത്.

അവസാന കുറച്ചു വർഷങ്ങളായി ടോട്ടൻഹാം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ൻ. പന്ത്രണ്ടു വർഷത്തോളമായി കെയ്ൻ സ്പർസിനൊപ്പം ഉണ്ട്. 334 മത്സരങ്ങൾ സ്പർസ് ജേഴ്സിയിൽ കളിച്ച കെയ്ൻ 220 ഗോളുകൾ ഇതുവരെ ക്ലബിനായി സ്കോർ ചെയ്തു. ഈ സീസണിൽ തന്നെ 32 ഗോളുകൾ താരം അടിച്ചിട്ടുണ്ട്. താരം ക്ലബ് വിടുകയാണെങ്കിൽ വാങ്ങാനായി വമ്പൻ ക്ലബുകൾ വരെ ഒരുക്കമാണ്. സ്പർസ് വിട്ടാലും ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് കെയ്ൻ ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നിവരൊക്കെ കെയ്നിനെ സ്വന്തമാക്കാൻ ആഗ്രഹമുള്ള ക്ലബുകളാണ്.