ഹാരി കെയ്ന് റെക്കോർഡ്, സ്പർസ് വിജയ വഴിയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിനോടേറ്റ പരാജയത്തിൽ നിന്ന് സ്പർസ് കരകയറി. അവർ ഇന്ന് പ്രീമിയർ ലീഗിൽ എവേ മത്സരത്തിൽ ബ്രൈറ്റണെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. 37ആം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേരോ ആണ് സ്പർസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ രണ്ടാം ഗോൾ നേടി സ്പർസിന്റെ വിജയം ഉറപ്പിച്ചു.
20220317 023054
ഹാരി കെയ്ന്റെ പ്രീമിയർ ലീഗിലെ 95ആം എവേ ഗോളായിരുന്നു ഇത്. ഈ ഗോളോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതലെവേ ഗോൾ നേടുന്ന താരമായി കെയ്ൻ മാറി. സ്പർസ് ഈ വിജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 48 പോയിന്റിൽ എത്തി. ബ്രൈറ്റണ് ഇത് തുടർച്ചയായ ആറാം പരാജയമാണ്. ഈ ആറ് മത്സരങ്ങളിൽ നിന്ന് ഇവർ ആകെ ഒരു ഗോളാണ് നേടിയത്