അനായാസം ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസി ക്വാർട്ടറിൽ. ഇന്ന് ലില്ലെക്ക് എതിരായ രണ്ടാം പാദ സെമിയും വിജയിച്ചു കൊണ്ടാണ് ചെൽസി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. ചെൽസി ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പാദത്തിൽ അവർ ലണ്ടണിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. ഇന്നത്തെ വിജയത്തോടെ അവർ 4-1ന്റെ അഗ്രിഗേറ്റിൽ മുന്നേറി.20220317 031432

ഇന്ന് ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ യിൽമാസിന്റെ പെനാൾട്ടി ഗോൾ ലില്ലെയെ മുന്നിൽ എത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തെ പുലിസിച് ഗോൾ ലില്ലെയുടെ പ്രതീക്ഷ തകർത്തു. 71ആം മിനുട്ടിൽ ആസ്പിലികെറ്റയും ഗോൾ നേടിയതോടെ ചെൽസി ക്വാർട്ടർ ഉറപ്പിച്ചു.