ചെൽസി താരം ബ്രിസ്റ്റൽ സിറ്റിയിൽ

- Advertisement -

ചെൽസി ഡിഫൻഡർ തോമസ് കലാസ് ബ്രിസ്റ്റൽ സിറ്റിയിൽ. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് ടീമായ ബ്രിസ്റ്റൽ സിറ്റിയിൽ എത്തുന്നത്.

25 വയസുകാരനായ താരം ചെക്ക് റിപബ്ലിക് താരമാണ്. സെന്റർ ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനിൽ താരത്തിന് കളിക്കാനാവും. 2011 ൽ ചെൽസിയിൽ എത്തിയ താരം കരിയറിൽ ഭൂരിഭാഗം സമയവും ലോണിൽ ആണ് കളിച്ചത്. അവസാന സീസണിൽ ഫുൾഹാമിന് വേണ്ടിയാണ് കളിച്ചത്.

Advertisement