“യുവന്റസ് വിടുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ഇവിടെ ഉണ്ടെന്ന് റൊണാൾഡോക്ക് അറിയാം” – ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ അടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ രംഗത്ത്. ക്രിസ്റ്റ്യാനോ യുവന്റസ് വിടുക ആണെങ്കിൽ തങ്ങൾ എപ്പോഴും റൊണാൾഡോക്കായി ഇവിടെ ഉണ്ട് എന്ന് ഒലെ പറഞ്ഞു. അത് റൊണാൾഡോക്കും അറിയാം. റൊണാൾഡോയുമായി എന്നും ബന്ധം ഉണ്ട് എന്നും ബ്രൂണോ ഫെർണാണ്ടസും റൊണാൾഡോയോട് സംസാരിക്കുന്നുണ്ട് എന്നും ഒലെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

റൊണാൾഡോ ഇതിഹാസമാണ്. ലോകം കണ്ട് ഏറ്റവും മികച്ച താരം. ഈ ക്ലബിന് അദ്ദേഹത്തോട് എന്നും സ്നേഹം മാത്രമെ ഉള്ളൂ. ഒലെ പറഞ്ഞു. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമോ എന്നത് കാത്തിരുന്ന് കാണാം എന്നും ഒലെ പറഞ്ഞു. താൻ ക്രിസ്റ്റ്യാനോക്ക് ഒപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇപ്പോൾ ഉള്ള ടീമിൽ താൻ സന്തോഷവാൻ ആണ്. എന്നാൽ എന്നും ടീം ശക്തമാക്കാൻ ആണ് പരിശീലകർ ആഗ്രഹിക്കുക എന്നും ഒലെ പറഞ്ഞു.