റൊണാൾഡോ സിറ്റിയിലേക്കില്ല, സിറ്റി ചർച്ചകളിൽ നിന്ന് പിന്മാറി

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്റ്റിയാനോ റൊണാൾഡോ വരില്ല. താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഗാർഡിയോളയുടെ ടീം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. താരത്തെ എത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള സാധ്യതകൾ സിറ്റി തേടിയെങ്കിലും ഡീൽ പൂർത്തിയായിരുന്നില്ല.

റൊണാൾഡോയുടെ ഏജന്റ് മെന്ടസുമായി സിറ്റി ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടെ താരം തന്റെ യുവന്റസ് സഹ താരങ്ങളോട് യാത്ര പറഞ്ഞു ഇറ്റലിയിൽ നിന്ന് മടങ്ങുകയും ചെയ്തു. സിറ്റി പിന്മാറിയതോടെ റൊണാൾഡോയെ ഓൾഡ്ട്രാഫോഡിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾക്ക് യുണൈറ്റഡ് വേഗത കൂട്ടിയേക്കും. യൂണൈറ്റഡ് മാനേജ്മെന്റ് റൊണാൾഡോയുടെ മടങ്ങി വരവിന് അനുകൂലമായാണ് പ്രതികരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Previous articleഇന്ത്യൻ താരം ഗ്രേസ് ഇനി ഗോകുലം ജേഴ്സിയിൽ
Next article“യുവന്റസ് വിടുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ഇവിടെ ഉണ്ടെന്ന് റൊണാൾഡോക്ക് അറിയാം” – ഒലെ