പിച്ച് വരണ്ടതാണ് ലിവർപൂളിന് പ്രശ്നമായത് എന്ന് ക്ലോപ്പ്

Newsroom

Img 20220806 233557
Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ പരിശീലകൻ ക്ലോപ്പ് എന്നും വിജയിക്കാതിരിക്കുമ്പോൾ വ്യത്യസ്തമായ കാരണങ്ങൾ പറയുന്നത് പതിവാണ്. ഇന്ന് ഫുൾഹാമിനെ ക്രേവൻ കോട്ടേജിൽ ചെന്ന് നേരിട്ട ലിവർപൂൾ 2-2ന്റെ സമനില വഴങ്ങിയിരുന്നു. ഇന്ന് കാര്യങ്ങൾ ലിവർപൂളിന് അനുകൂലമായില്ല എന്നും ടീമിന് താളം കണ്ടെത്താൻ ആയില്ല എന്നും ക്ലോപ്പ് പറഞ്ഞു. പിച്ച് വളരെ വരണ്ട് കിടക്കുക ആയിരുന്നു അത് പ്രശ്നമായെന്നും ക്ലോപ്പ് പറഞ്ഞു.

പിച്ച് ഡ്രൈ ആയത് മാത്രമല്ല ഗോൾ പോസ്റ്റും ലിവർപൂളിൻ. പ്രഴ്നമായി മാറി എന്ന് ലിവർപൂൾ പരിശീലകൻ പറഞ്ഞു. എന്തായാലും താൻ ഇന്നത്തെ ഫലത്തിൽ തൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനേക്കാൾ മികച്ച ഫലം ടീം അർഹിക്കുന്നു എന്ന് തനിക്ക് തോന്നുന്നില്ല. ഈ പ്രകടനം ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു.

Story Highlight; 🚨 Jurgen Klopp blames ‘dry’ pitch on Liverpool’s 2-2 draw away at Fulham.