ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റൺ ഹൊ ആൽബിയന്റെ 19 കാരനായ യുവതാരം ജൂലിയോ എൻസിസോക്ക് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റു. താരത്തിന് ക്ലബിന്റെ പരിശീലനത്തിന് ഇടയിൽ ഇടത് കാൽ മുട്ടിനു പരിക്കേറ്റു എന്ന കാര്യം താരത്തിന്റെ രാജ്യം ആയ പരാഗ്വെ സ്ഥിരീകരിച്ചു.

നിലവിൽ താരത്തിന്റെ പരിക്ക് ഗുരുതരം ആണോ എന്നത് വരും ദിവസത്തെ പരിശോധനകൾക്ക് ശേഷം മാത്രമെ പറയാൻ ആവൂ എന്നും പരാഗ്വെ ഫുട്‌ബോൾ അസോസിയേഷൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ കണ്ടത്തലുകളിൽ ഒന്നായി അറിയപ്പെടുന്ന എൻസിസോ കഴിഞ്ഞ മത്സരത്തിൽ വോൾവ്സിന് എതിരെ 2 അസിസ്റ്റുകൾ ആണ് നൽകിയത്.














