ജോടക്ക് ഇരട്ട ഗോളുകൾ! ലിവർപൂളിന് തുടർച്ചയായ രണ്ടാം വിജയം

Newsroom

ആവേശകരമായ മത്സരത്തിൽ, നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂൾ 3-2ന്റെ നിർണായക വിജയം ഉറപ്പിച്ചു. അവരുടെ യൂറോപ്യൻ പ്രതീക്ഷകൾ കാക്കാൻ ഈ വിജയത്തിനാകും. ആദ്യ പകുതിയിൽ ഇന്ന് ഗോൾ പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിയോഗോ ജോറ്റയിലൂടെ ലീഡ് നേടാൻ റെഡ്സിന് കഴിഞ്ഞു. എന്നാൽ അതിനു പിന്നാലെ 51ആം മിനുട്ടിൽ വില്യംസിന്റെ ഗോൾ നോട്ടിംഗ്ഹാം ഫോറസ്റ്റിന് സമനില നൽകി.

ലിവർപൂൾ 23 04 22 21 38 18 930

55ആം മിനുട്ടിൽ വീണ്ടും ജോട ഗോൾ നേടിയതോടെ ലിവർപൂൾ ലീഡ് വീണ്ടെടുത്തു. 67ആം മിനുട്ടിൽ ഗിബ്സ് വൈറ്റിലൂടെ വീണ്ടും ഫോറസ്റ്റ് സമനില നേടി. അവസാനം 70ആം മിനുട്ടിൽ മുഹമ്മദ് സലാ ലിവർപൂളിന്റെ വിജയ ഗോൾ നേടി.

ഈ വിജയം 31 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ലിവർപൂളിനെ പ്രീമിയർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്ത് ഞ്ർത്തുന്നു. അതേസമയം നോട്ടിംഗ്ഹാം ഫോറസ്റ്റ് 27 പോയിന്റുമായി 19-ാം സ്ഥാനത്തേക്ക് താഴ്ന്നു.