മൗറീനോ പുറത്തായതിന് തൊട്ടു പിറകെ വിവാദമായി പോഗ്ബയുടെ ഇൻസ്റ്റാ ഗ്രാം പോസ്റ്റ്!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനെ കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ആരും പ്രതികരിച്ചില്ല എങ്കിലും പോഗ്ബയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദത്തിൽ ആയിരിക്കുകയാണ്. മൗറീനോ പുറത്താക്കിയതിന് തൊട്ടു പിറകിൽ ഒരു ചിത്രം പങ്കുവെച്ച പോഗ്ബ എന്താണ് അഭിപ്രായം എന്നും ചോദിച്ചു. ഇത് മൗറീനോയെ കളിയാക്കി ഉള്ളതാണെന്ന് ഫുട്ബോൾ ലോകം പറയുന്നു.

പോസ്റ്റ് വിവാദമായ ഉടനെ തന്നെ പോഗ്ബ പോസ്റ്റ് പിൻവലിച്ചു‌. തന്റെ മീഡിയ ടീം പോസ്റ്റ് ചെയ്തതാണ് എന്നാണ് പോഗ്ബയുടെ വിശദീകരണം. മൗറീനോയുമായി ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് പോഗ്ബയ്ക്ക് ആയിരുന്നു. പോഗ്ബയെ അവസാന മത്സരങ്ങളിൽ മൗറീനോ ആദ്യ ഇലവനിലും ഉൾപ്പെടുത്തിയിരുന്നില്ല. പോഗ്ബയെ ലോക റെക്കോർഡ് തുകയ്ക്ക് മൗറീനോ തന്നെ ആയിരുന്നു യുണൈറ്റഡിലേക്ക് കൊണ്ടു വന്നത്.