നാളെ പ്രീമിയർ ലീഗിൽ നടക്കാൻ പോകുന്ന ഒരു വലിയ പോര് തന്നെയാണ്. വൈരികളായ ലിവപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ ഇറങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറച്ചു കാണാൻ ആവില്ല എന്ന് ക്ലോപ്പ് പറഞ്ഞു. മൗറീനോ ഒരുപാട് വിമർശനങ്ങൾ നേരിടുന്നുണ്ടാവാം. പക്ഷെ അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ. അതിന് അദ്ദേഹം നേടുയ ട്രോഫികൾ തെളിവാണെന്നും ക്ലോപ്പ് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് എപ്പോഴും മികച്ചതായി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ടീമാണ് അതാണ് മൗറീനോയെ പരിശീലകനായി എത്തിക്കാൻ കാരണമെന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോയന്റ് താൻ നോക്കുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച താരങ്ങളാണ് ഉള്ളത്. ഗോളിയായി ഡിഹിയ, പോഗ്ബ, ലുകാകു, ലിംഗാർഡ്, റാഷ്ഫോർഡ് അങ്ങനെ മികച്ച നിരതന്നെ അവർക്ക് ഉണ്ട്. ക്ലോപ്പ് പറയുന്നു.
ടീം ഈ വലിയ മത്സരത്തിന് തയ്യാറാണെന്നും. ഇത് ഫെർഗൂസൺ പറഞ്ഞതു പോലെ ഇംഗ്ലീഷ് ക്ലാസിക്കോ ആണെന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു.