“സിറ്റി ടീം മൗറീനോയുടെ കയ്യിൽ ആയിരുന്നെങ്കിൽ കൂടുതൽ കിരീടങ്ങൾ നേടിയേനെ” ദ്രോഗ്ബ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ഇംഗ്ലണ്ടിൽ തകർപ്പൻ പ്രകടനം കാഴ്ചവെക്കുകയാണ്. പെപ് ഗ്വാർഡിയോളയുടെ മികവിനെ എല്ലാവരും വാഴ്ത്തുകയും ആണ്. എന്നാൽ ചെൽസിയുടെ ഇതിഹാസമായ ദിദിയർ ദ്രോഗ്ബയുടെ അഭിപ്രായത്തിൽ മൗറീനോ ആയിരുന്നു പരിശീലകൻ എങ്കിൽ ഈ മാഞ്ചസ്റ്റർ സിറ്റി ഇതിലും മികച്ചതായേനെ. പെപ് ഉള്ളത് കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റി ടീം അധികം കിരീടം നേടാത്തത് എന്ന് അദ്ദേഹം പറയുന്നു.

മൗറീനോയെയും പെപ് ഗ്വാർഡിയോളയെയും താരതമ്യം ചെയ്യുക ആണെങ്കിൽ ഇതേ മാഞ്ചസ്റ്റർ സിറ്റി ടീമിനെ ജോസെയ്ക്ക് കൊടുത്താൽ കഴിഞ്ഞ രണ്ട് ലീഗുകളിലും മാഞ്ചസ്റ്റർ സിറ്റി ആയേനെ ചാമ്പ്യന്മാർ എന്നും ദ്രോഗ്ബ പറയുന്നു. കഴിഞ്ഞ സീസണിൽ റെക്കോർഡ് പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. പക്ഷെ അതിനു മുമ്പുള്ള സീസണിൽ പെപ് ഗ്വാർഡിയോളക്ക് ഒരു കിരീടം വരെ നേടാൻ കഴിഞ്ഞിരുന്നില്ല.

ജോസെ മൗറീനോയുടെ കീഴിൽ ചെൽസിയിൽ ഒരു കാലത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് ദ്രോഗ്ബ.

Advertisement