ജോർഗീഞ്ഞോ ചെൽസിയിൽ തുടരും, കരാർ ഉടൻ ഒപ്പുവെക്കും

20210507 120623
Image Credit: Twitter
- Advertisement -

ചെൽസിയുടെ മധ്യനിര താരമായ ജോർഗീഞ്ഞോ ക്ലബിക് തുടരും. പുതിയ പരിശീലകൻ ടൂഹലിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന താരവുമായി ചെൽസി കരാർ ചർച്ചകൾ ആരംഭിച്ചു. താരം ക്ലബിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. നേരത്തെ ലമ്പാർഡ് പരിശീലകനായിരിക്കുന്ന സമയത്ത് ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നില്ല ജോർഗീഞ്ഞോ. നല്ല പ്രകടനം നടത്താനും താരത്തിനായിരുന്നില്ല.

എന്നാൽ ടൂഹലിന്റെ വരവ് ചെൽസി ടീമിൽ ആകെ ഉണ്ടാക്കിയ മാറ്റം പോലെ ജോർഗീഞ്ഞോയുടെ പ്രകടനത്തിലും മാറ്റമുണ്ടാക്കി. ഉടൻ തന്നെ താരം കരാറിൽ ഒപ്പുവെക്കും എന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകൻ ഫബ്രിസിയോ റൊമാനോ പറയുന്നത്. മുൻ ചെൽസി പരിശീലകൻ സാരി ആയിരുന്നു ജോർഗീഞ്ഞോയെ ഇറ്റലിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കൊണ്ടു വന്നത്.

Advertisement