ജോർഗീഞ്ഞോ ആഴ്സണലിൽ കരാർ പുതുക്കി

Newsroom

ഇറ്റാലിയൻ ഇൻ്റർനാഷണൽ ജോർഗീഞ്ഞോ ആഴ്സണലിൽ പുതിയ കരാർ ഒപ്പുവെച്ചു. 2023 ജനുവരിയിൽ ചെൽസിയിൽ നിന്ന് എത്തിയ ത്വരം ഇപ്പോൾ അർട്ടേറ്റയുടെ ആഴ്സണൽ ടീമിന്റെ അവിഭാജ്യ ഘടകമാണ്, 50-ലധികം മത്സരങ്ങൾ ആഴ്സണലിനായി അദ്ദേഹം കളിച്ചിട്ടുണ്ട്. 2025 സമ്മർ വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്.

ജോർഗീഞ്ഞോ 24 05 10 09 39 03 360

32 കാരനായ മിഡ്‌ഫീൽഡർ ഇറ്റലിയിലെ ഹെല്ലാസ് വെറോണയ്‌ക്കൊപ്പമാണ് തൻ്റെ കരിയർ ആരംഭിച്ചത്, അവിടെ നിന്ന് അദ്ദേഹം സീരി എ ടീമായ നാപ്പോളിയിൽ എത്തി. നാല് സീസണുകൾ അവിടെ കളിച്ചു, 160 മത്സരങ്ങൾ കളിച്ച് കോപ്പ ഇറ്റാലിയയും സൂപ്പർകോപ്പ ഇറ്റാലിയയും നാപോളിക്ക് ഒപ്പം നേടി.

2018 ജൂലൈയിൽ ചെൽസിക്കായി സൈൻ ചെയ്‌തു. അവിടെ 213 മത്സരങ്ങൾ കളിച്ചു, 29 ഗോളുകൾ നേടി, എട്ട് തവണ അസിസ്‌റ്റുചെയ്‌തു, നാല് പ്രധാന ട്രോഫികളും നേടി. ഇറ്റലിക്ക് വേണ്ടി 52 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.