ആഴ്‌സണലിൽ സന്തോഷവാൻ ആണെന്ന് ജോർജീന്യോ, ക്ലബ് വിടില്ല

Wasim Akram

ആഴ്‌സണലിൽ സന്തോഷവാൻ ആണെന്ന് ഇറ്റാലിയൻ മധ്യനിര താരം ജോർജീന്യോ. ക്ലബ് വിടില്ല എന്നു വ്യക്തമാക്കിയ താരം ക്ലബ്ബിൽ താൻ വളരെയധികം സന്തോഷവാൻ ആണെന്നും പറഞ്ഞു.

ജോർജീന്യോ

താൻ ക്ലബ് വിടും എന്ന വാർത്തകൾ തള്ളിയ താരം ഇത്തരം വാർത്തകൾക്ക് പിറകിൽ ആരാണ് ഉള്ളത് എന്നു അറിയില്ല എന്നും കൂട്ടിച്ചേർത്തു. നേരത്തെ താരം തന്റെ മുൻ ക്ലബ് ലാസിയോയിലേക്ക് പോകും എന്ന വാർത്തകൾ ഉണ്ടായിരുന്നു. ആഴ്‌സണലിന് വളരെ മികച്ച സീസൺ ആണ് വരാനിരിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.