മുൻ ചെൽസി ക്യാപ്റ്റൻ ജോൺ ടെറി ക്ലബ്ബിന്റെ അക്കാദമിയിലേക്ക് തിരിച്ചെത്തി. ടെറി തന്നെയാണ് തന്റെ സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം വെളുപ്പെടുത്തിയത്. “ക്ലബ്ബിലേക്ക് തിരിച്ചെത്തി അക്കാദമിയുമായി ചേർന്ന് പ്രവർത്തിക്കാനും ചെൽസിയിലെ തന്റെ പങ്ക് തുടർന്നും നിർവഹിക്കാനും സാധിക്കുന്നതിൽ സന്തോഷവാനാണ്”, അദ്ദേഹം കുറിച്ചു. ഇതോടെ ചെറിയ ഒരിടവേളയ്ക്ക് ശേഷം ചെൽസി ഇതിഹാസം ടീമിന്റെ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സജീവമാകും.
നേരത്തെ 2021 മുതൽ ചെൽസിയുടെ കോച്ചിങ് മേഖലയിൽ ജോൺ ടെറി ഉണ്ട്. 2018ൽ ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം ആസ്റ്റൻ വില്ലയിൽ ഡീൻ സ്മിത്തിന്റെ അസിസ്റ്റന്റ് കോച്ച് ആയി പ്രവർത്തിച്ചു വരികയായിരുന്നു. അതിന് ശേഷമാണ് ചെൽസിയിലേക്കുള്ള തിരിച്ചു വരവ്. എന്നാൽ കഴിഞ്ഞ സീസണിൽ ഡീൻ സ്മിത്തിനെ ലെസ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കോച്ചായി കൊണ്ടു വന്നപ്പോൾ അദ്ദേഹം ടെറിയേയും കൂടെ കൂട്ടി. ടീമിന്റെ റെലെഗെഷൻ തടയാൻ സ്മിത്തിന് കഴിഞ്ഞില്ല. ഇതോടെ ലെസ്റ്ററിൽ നിന്നും പുറത്തു വന്ന ജോൺ ടെറി വീണ്ടും മാസങ്ങൾക്ക് ഉള്ളിൽ ചെൽസിയുടെ അക്കാദമിയുടെ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തുകയാണ്.
Download the Fanport app now!