ലിവർപൂൾ പ്രതിരോധ നിരയിൽ വീണ്ടും പ്രതിസന്ധി

Staff Reporter

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യൂണൈറ്റഡിനെതിരെ സമനില വഴങ്ങിയതിന് പിന്നാലെ ലിവർപൂൾ പ്രതിരോധ നിരയിൽ വീണ്ടും പ്രതിസന്ധി. പ്രതിരോധ താരം ജോയൽ മാറ്റിപ്പിന്റെ പരിക്കാണ് ഇത്തവണ ലിവർപൂളിന് തിരിച്ചടിയായത്. പ്രതിരോധ നിരയിലെ പരിക്ക് മൂലം ഈ സീസൺ മുഴുവൻ പാടുപെടുന്ന ലിവർപൂളിന് മാറ്റിപ്പിന്റെ പരിക്ക് വമ്പൻ തിരിച്ചടിയാണ്.

മാറ്റിപ്പിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്ന് പരിശീലകൻ യർഗൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ്ബ്രോമിനെതിരായ മത്സരത്തിനിടെയാണ് മാറ്റിപിന് പരിക്കേറ്റത്. നേരത്തെ തന്നെ പരിക്ക് മൂലം വാൻ ഡൈകും ജോ ഗോമസും ലിവർപൂൾ ടീമിന് പുറത്താണ്. ഇവരുടെ അഭാവത്തിൽ മിഡ്ഫീൽഡർമാരായ ഫാബിനോയും ഹെൻഡേഴ്സണുമാണ് സെന്റർ ബാക്കായി പല മത്സരങ്ങളിലും ഇറങ്ങിയത്.