ജോ ഗോമസ് ലിവർപൂളിനൊപ്പം തുടരും, ദീർഘകാല കരാർ ഒപ്പുവെച്ചു

ലിവർപൂൾ അവരുടെ ഡിഫൻസീവ് താരം ജോ ഗോമസിന്റെ കരാർ പുതുക്കി. താരം ഡിഫൻഡർ പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. ലിവർപൂളിൽ അവസാന ഏഴു വർഷമായി ഗോമസ് ഉണ്ട്. 2015-ലെ വേനൽക്കാലത്ത് ചാൾട്ടൺ അത്‌ലറ്റിക്‌സിൽ നിന്ന് ആണ് ഗോമസ് ലിവർപൂളിൽ എത്തിയത്. ക്ലബ്ബിനായി 142 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നിരവധി കിരീടങ്ങളും നേടി. ഗോമസിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതാണ് എന്ന് ക്ലോപ്പ് താരത്തിന്റെ കരാർ പുതുക്കിയ ശേഷം പറഞ്ഞു. അടുത്തിടെ സലായുടെയും കരാർ ലിവർപൂൾ പുതുക്കിയിരുന്നു.