ബ്രൂണോ ഫെർണാണ്ടസ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നമ്പർ 8

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് ഇനി ക്ലബിൽ എട്ടാം നമ്പർ ജേഴ്സി അണിയും. ക്ലബിൽ എത്തിയത് മുതൽ ഇതുവരെ ബ്രൂണോ ഫെർണാണ്ടസ് നമ്പർ 18 ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്. ഈ സമ്മറിൽ ഹുവാൻ മാറ്റ ക്ലബ് വിട്ടതോടെയാണ് ബ്രൂണോ നമ്പർ 8 ജേഴ്സിയിലേക്ക് മാറുന്നത്. അവസാന കുറേ വർഷങ്ങളായി മാറ്റ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നമ്പർ 8.

മുമ്പ് നിക്ക് ബട്ട് ഇതേ ജേഴ്സി അണിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വലിയ പ്രകടനങ്ങൾ നടത്തിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ മലാസിയ നമ്പർ 12 ജേഴ്സി ആകും ആദ്യ സീസണിൽ ക്ലബിൽ അണിയുക.