ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മെക്സിക്കൻ താരം റൗൾ ഹിമനസ് കളത്തിൽ തിരികെയെത്തി. ഇന്നലെ വോൾവസിന്റെ ആദ്യ പ്രീസീസൺ മത്സരത്തിൽ ക്ര്യൂ അലക്‌സാന്ദ്രക്ക് എതിരെയാണ് താരം കളത്തിൽ ഇറങ്ങിയത്. 30 മിനുറ്റുകളോളം താരം കളത്തിൽ ഉണ്ടായിരുന്നു. തലയ്ക്ക് സംരക്ഷണമാണ് ഹെഡ് ഗാർഡ് ഉപയോഗിച്ചാണ് താരം കളിച്ചത്. ആഴ്‌സണലൈൻ എതിരായ മത്സരത്തിൽ പരിക്കേറ്റ ശേഷം ഇതുവരെ ഹിമനസ് കളിച്ചിരുന്നില്ല. അന്ന് ലൂയിസുമായി കൂട്ടിയിടിച്ച് ഹിമനസിന്റെ തലയോട്ടിക്ക് പൊട്ടൽ ഉണ്ടായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞു ആറു മാസത്തോളം വിശ്രമം കഴിഞ്ഞ് മെയ് മാസത്തോടെ താരം പരിശീലനം ആരംഭിച്ചിരുന്നു. പെട്ടെന്ന് താരത്തെ തിരികെ കൊണ്ടുവരേണ്ട എന്ന ഡോക്ടർമാരുടെ നിർദേശം പരിഗണിച്ചാണ് കഴിഞ്ഞ സീസണിൽ താരത്തെ വോൾവസ് കളിപ്പിക്കാതിരുന്നത്. വോൾവ്സിൽ എത്തിയത് മുതൽ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നത് ഹിമനസ് അവരുടെ ടീമിലെ പ്രധാനി ആയിരുന്നു. ഹിമനസിന്റെ അഭാവത്തിൽ വോൾവ്സ് കഴിഞ്ഞ സീസണിൽ പാതരുന്നതും കാണാൻ കഴിഞ്ഞു. താരത്തിന്റെ തിരിച്ചുവരവ് ക്ലബ്ബിനും ആരാധകർക്കും വലിയ പ്രതീക്ഷ നൽകും.