നീണ്ടകാലത്തിനു ശേഷം പരിക്ക് മാറി കളത്തിൽ ഇറങ്ങിയ വോൾവ്സ് താരം റൗൾ ഹിമിനസ് താൻ ഒരിക്കൽ പോലും കരിയർ അവസാനിപ്പിക്കാൻ ആലോചിച്ചിരുന്നില്ല എന്ന് വ്യക്തമാക്കി. ഒൻപത് മാസം മുമ്പ് ആഴ്സണലിനെതിരായ മത്സരത്തിൽ ഡേവിഡ് ലൂയിസുമായുള്ള കൂട്ടിയടിയിൽ തലയിൽ ഉണ്ടായ സാരമായ പരിക്ക് ഹിമിനസിന്റെ കരിയറിന് തന്നെ ഭീഷണി ആയിരുന്നു. തലയോട്ടിക്ക് പൊട്ടൾ ഉണ്ടായിരുന്നു എങ്കിലും തന്റെ കരിയർ അവസാനിപ്പിക്കുന്നത് ഒരിക്കൽ പോലും ആലോചിച്ചിരുന്നില്ല എന്ന് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് സ്ട്രൈക്കർ റൗൾ ഹിമെനെസ് പറയുന്നു.
30-കാരനായ മെക്സിക്കൻ ഇന്റർനാഷണൽ കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്സിനായി കളത്തിൽ ഇറങ്ങിയിരുന്നു. ഹെഡ്ഗ്വാർഡ് അണിഞ്ഞായിരുന്നു താരം കളിച്ചത്.
“സുഖം പ്രാപിച്ചതിനുശേഷം എനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഞാൻ തിരികെ വരുമെന്ന് തനിക്ക് എപ്പോഴും ഉറപ്പായിരുന്നു,” ഹിമെനെസ് പറഞ്ഞു. “എന്റെ കരിയർ അവസാനിപ്പിക്കുന്നതിനെ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതിനുള്ള സാഹചര്യമുണ്ടായിരുന്നു, പക്ഷേ ഞാൻ മടങ്ങിവരുമെന്ന് എനിക്ക് എപ്പോഴും ആത്മവിശ്വാസമുണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഹെഡ് ഗ്വാർഡ് ഇടുന്നത് തന്റെ ഇഷ്ടത്തിന് വിടുക ആയിരുന്നു എങ്കിൽ ഞാൻ അത് ഉപയോഗിക്കില്ല. പക്ഷെ ഭാവുയുൽ എന്തെങ്കിലും അപകടം തടയാൻ ഇത് അത്യാവശ്യമാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു.” അദ്ദേഹം പറഞ്ഞു.