മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഹെരേരയുടെ ജേഴ്സി ഇനി ഡാനിയൽ ജെയിംസിന്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ഡാനിയൽ ജെയിംസ് 21ആം നമ്പർ ജേഴ്സി അണിയും. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ഫേവറിറ്റ് ആയിരുന്ന ആൻഡർ ഹെരേര അണിഞ്ഞിരുന്ന ജേഴ്സിയാണിത്‌. ഹെരേര ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു. ഇതാണ് ഡാനിയൽ ജെയിംസിന് 21ആം നമ്പർ കിട്ടാനുള്ള കാരണം. 21ആം നമ്പർ അണിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിന് 21ആം പ്രീമിയർ ലെഗ് കിരീടം നേടിക്കൊടുക്കാൻ ആകുമെന്നാണ് ജെയിൻസ് പ്രതീക്ഷിക്കുന്നത്.

സ്വാൻസി സിറ്റിയിൽ നിന്നാണ് യുവതാരം ഡാനിയൽ ജെയിംസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യത്തെയും സൈനിംഗ് ആയിരുഞ്ഞ് ജെയിംസ്. 21കാരനായ വിങർ ഈ കഴിഞ്ഞ സീസണിൽ സ്വാൻസിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഏകദേശം 15 മില്യണോളം ആണ് ജെയിംസിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചത്.

Previous articleകൊവാചിച് ഇനി ചെൽസിക്ക് സ്വന്തം, സ്ഥിരം കരാറിൽ ഒപ്പിട്ടു
Next articleബ്രിൻങിംഹാം ആവർത്തിച്ച് പുറ്റ്നെറ്റ്‌സേവ,ഒസാക്ക വിംബിൾഡനിൽ നിന്നു പുറത്ത്