“കളി നടക്കില്ല എങ്കിൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സീസൺ പൂർത്തിയാക്കണം” – ജെയിംസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സാങ്കേതികവിദ്യകളും അൽഗൊരിതവും വെച്ച് പൂർത്തിയാക്കണം എന്ന് മുൻ ലിവർപൂൾ താരമായ ഡേവിഡ് ജെയിംസ്. ക്രിക്കറ്റിൽ ഒക്കെ പല മെത്തേഡുകളും ഉപയോഗിച്ച് മത്സര വിജയികളെ പ്രഖ്യാപിക്കാറുണ്ട്. ആ മാതൃക ഫുട്ബോളിലും സ്വീകരിക്കണം. ജെയിംസ് പറഞ്ഞു. പ്രീമിയർ ലീഗിൽ 75% മത്സരങ്ങളും കഴിഞ്ഞിരിക്കുകയാണ്. ഈ ഫലങ്ങളൊക്കെ കണക്കിൽ എടുത്ത് നടക്കാത്ത മത്സരത്തിന്റെയും ഫലം കണ്ടെത്തണം എന്നാണ് ജെയിംസ് പറയുന്നത്.

സീസൺ പൂർത്തിയാക്കിയില്ല എങ്കിൽ അത് ഇംഗ്ലീഷ് ക്ലബുകൾക്ക് ആകെ വലിയ നഷ്ടം നൽകും. എന്നാൽ കൊറോണ വ്യാപനം തടയാൻ ആകാത്ത ഈ സമയത്ത് ഫുട്ബോൾ പുനരാരംഭിക്കുക പ്രയാസമാണ്. അഥവാ ഫുട്ബോളിന് ഇളവ് കൊടുത്താൽ ബാക്കിയുള്ള മേഖലകൾ അതിനെതിരെ വലിയ പ്രതിഷേധവും ഉയർത്തിയേക്കാം എന്നും ജെയിംസ് പറയുന്നു. ലിവർപൂൾ കിരീടം അർഹിക്കുന്നു എന്ന് തന്നെയാണ് ജെയിംസ് പറയുന്നത്.