യുവ താരങ്ങളെ കൈവിടാതെ ചെൽസി, റീസ് ജെയിംസിനും പുതിയ കരാർ

- Advertisement -

ചെൽസിയുടെ യുവ താരം റീസ് ജെയിംസ് ക്ലബ്ബ്മായി പുതിയ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2025 വരെ താരം ക്ലബ്ബിൽ തുടരും. റൈറ്റ് ബാക്ക് ആയ താരം ഈ സീസണിൽ ഫ്രാങ്ക് ലംപാർഡ് പരിശീലകൻ ആയി എത്തിയതോടെയാണ് ചെൽസിയുടെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യം ആയത്. നിലവിൽ ചെൽസിയുടെ ഒന്നാം നമ്പർ റൈറ്റ് ബാക്ക് ആണ് ജെയിംസ്.

മികച്ച ക്രോസുകൾക്ക് പേരുകേട്ട താരം കഴിഞ്ഞ സീസണിൽ വിഗാനിൽ ലോണിൽ കളിച്ചതോടെയാണ് ശ്രദ്ദിക്കപ്പെടുന്നത്. ഈ സീസൺ തുടക്കത്തിൽ പരിക്ക് കാരണം കളിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ടീമിൽ മടങ്ങി എത്തി. 20 വയസുകാരനായ ജെയിംസ് സീസണിൽ ഇതുവരെ 18 മത്സരങ്ങൾ കളിച്ചു. 2006 മുതൽ ചെൽസി അക്കാദമിയുടെ താരമാണ് ജെയിംസ്. ഈ സീസണിൽ മുൻപ് മൗണ്ട്, ഓഡോയി, ടോമോറി എന്നിവരും പുതിയ കരാറിൽ ഒപ്പിട്ടിരുന്നു.

Advertisement