ആഴ്സണലിന്റെ നൈജീരിയൻ താരം അലക്‌സ് ഇവോബി ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2022 വരെ താരം ഗണ്ണേഴ്സിൽ തുടരും.
ഒൻപതാം വയസ് മുതൽ ആഴ്സണൽ അക്കാദമിയുടെ ഭാഗമായ ഇവോബി 2015 ലാണ് ആഴ്സണൽ സീനിയർ ടീമിന്റെ ഭാഗമാവുന്നത്. ക്ലബ്ബിനായി 98 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും നേടിയിട്ടുണ്ട്.
നൈജീരിയൻ ദേശീയ ടീം അംഗമാണ് ഇവോബി. അവർക്കായി 20 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
