പ്രീമിയർ ലീഗിൽ ചെൽസി – മാഞ്ചസ്റ്റർ യൂണൈറ്റഡ് പോരാട്ടത്തിന്റെ അവസാനം യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോയോട് തർക്കിച്ച ചെൽസി അസിസ്റ്റന്റ് കോച്ച് മാർക്കോ ഇയാനിക്കതിരെ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്റെ നടപടി ഉറപ്പായി. ഇറ്റലികാരനായ ഇയാനി മത്സര ശേഷം തന്റെ പെരുമാറ്റത്തിൽ മൗറീഞ്ഞോയോട് നേരിട്ട് മാപ്പ് പറഞ്ഞിരുന്നു.
മത്സരത്തിന്റെ അവസാന സെക്കന്റുകളിൽ റോസ് ബാർക്ലിയിലൂടെ ചെൽസി മത്സരം സമനിലയിലാക്കിയപ്പോൾ ആണ് ഇയാനി മൗറീഞ്ഞോക്ക് മുന്നിൽ 2 തവണ ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിൽ മൗറീഞ്ഞോ പ്രകോപിതനായതോടെ റഫറിമാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. തന്റെ അസിസ്റ്റന്റിന്റെ പെരുമാറ്റം മോശമായി എന്ന് ചെൽസി പരിശീലകൻ സാറിയും സമ്മതിച്ചിരുന്നു. സാറി ഇടപെട്ടാണ് ഇയാനി മൗറീഞ്ഞോയോട് മാപ്പ് പറയാൻ തയ്യാറായത്.