മദ്യപിച്ച് വാഹനമോടിച്ചതിന് മാപ്പ് പറഞ്ഞ് ഹ്യൂഗോ ലോറിസ്

Staff Reporter

മദ്യപിച്ച് വാഹനമോടിച്ചതിതിന്റെ പേരിൽ അറസ്റ്റിലായ ഹ്യൂഗോ ലോറിസ് ആരാധകരോട് മാപ്പപേക്ഷയുമായി രംഗത്ത്. കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ ടോട്ടൻഹാം ക്യാപ്റ്റൻ കൂടിയായ ലോറിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. 7 മണിക്കൂറോളം താരത്തെ അറസ്റ്റ് ചെയ്തു ജയിലിൽ പ്രവേശിപ്പിച്ച പോലീസ് ശേഷം താരത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

അതെ സമയം മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച നടന്ന പരിശീലനത്തിൽ ടോട്ടൻഹാം ടീമിന്റെ കൂടെ ലോറിസ് പങ്കെടുത്തിരുന്നില്ല. ജാമ്യത്തിൽ വിട്ടയച്ച താരം സെപ്റ്റംബർ 11ന് കോടതിയിൽ ഹാജരാകും. താരത്തിനെതിരെ ക്ലബ് നടപടി എടുക്കുമെന്ന് ടോട്ടൻഹാം വ്യക്തമാക്കിയിട്ടുണ്ട്.