പുതിയ പരിശീലകൻ മൗറീസിയോ സാറിയുടെ കീഴിൽ ചെൽസി ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ഹഡഴ്സ്ഫീൽഡ് ടൗണാണ് നീലപാടയുടെ പുതിയ സീസണിലെ ആദ്യ എതിരാളികൾ.
പുതിയ പരിശീലകന്റെ കീഴിൽ ചെൽസി എത്രത്തോളം ഒരുങ്ങിയിട്ടുണ്ട് എന്നതിന്റെ ആദ്യ പരീക്ഷണമാകും ഇന്നത്തെ മത്സരം. കൂടാതെ പുതിതായി ടീമിൽ എത്തിയ ജോർജിഞ്ഞോ, ഗോളി കെപ, കോവചിച് എന്നിവരുടെ അരങ്ങേറ്റ മത്സരവും ഇന്ന് തന്നെയാവും. ജോർജിഞ്ഞോ ആദ്യ ഇലവനിൽ ഉണ്ടാവുമെന്ന് ഉറപ്പാണെങ്കിലും ട്രാൻസ്ഫർ അവസാന ദിവസം മാത്രമെത്തിയ കെപ, കോവചിച് എന്നിവർ കളിക്കുമോ എന്ന് ഉറപ്പില്ല.
ലോകകപ്പ് അവധി കഴിഞ്ഞു വൈകി എത്തിയ ഹസാർഡ്, വില്ലിയൻ, എന്നിവർ ബെഞ്ചിലാകും കളി തുടങ്ങുക. ആക്രമണ നിരയിൽ പെഡ്രോ, മൊറാട്ട, എന്നിവർക്കൊപ്പം ഒരു പക്ഷെ യുവ താരം ഹഡ്സൻ ഓടിയിക്ക് സാറി സ്ഥാനം നൽകിയേക്കും.
ഹഡഴ്സ്ഫീൽഡ് ടൗണിൽ ലോണിൽ എത്തിയ ഇസക്ക് എംബെൻസ കളിക്കുന്ന കാര്യം ഉറപ്പില്ല. എറിക് ഡോമ് കളിക്കാൻ സാധ്യതയില്ല. 1954 ന് ശേഷം ചെൽസിക്കെതിരെ ഒരു മത്സരം പോലും അവർക്ക് ജയിക്കാനായിട്ടില്ല. പക്ഷെ ചെൽസിയുടെ പുതിയ മാറ്റങ്ങളുടെ ആശയ കുഴപ്പം മുതലാക്കാനാവും അവരുടെ ശ്രമം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
