ഓസ്ട്രേലിയയുടെ ‘പത്തര’മാറ്റ് റയാൻ!! പെനാൾട്ടിയിൽ രക്ഷപ്പെട്ട് ചാമ്പ്യന്മാർ ക്വാർട്ടറിൽ

നിലവിലെ ഏഷ്യൻ കപ്പ് ജേതാക്കളായ ഓസ്ട്രേലിയ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന പോരിൽ ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ക്വാർട്ടർ ഉറപ്പിച്ചത്. ശക്തമായി ഓസ്ട്രേലിയക്കെതിരെ പൊരുതി നിന്ന ഉസ്ബെക്കിസ്ഥാൻ പെനാൾട്ടിയിൽ മാത്രമാണ് ഓസ്ട്രേലിയയോട് തോറ്റത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിന്റെ 30 മിനുട്ടുകളിലും ഗോളൊന്നും നേടാൻ ഇരുടീമുകൾക്കും ആയിരുന്നില്ല‌.

പെനാൾട്ടി ഷൂട്ടൗട്ടിൽ ഹീറോ ആയത് ഓസ്ട്രേലിയൻ ഗോൾകീപ്പർ മാറ്റ് റയാൻ ആയിരുന്നു. കളിയിൽ ആദ്യ നിമിഷങ്ങളിൽ തന്നെ വൻ രക്ഷപ്പെടുത്തലുകൾ നടത്തിയ ഓസ്ട്രേലിയൻ കീപ്പർ ഇന്ന് താൻ മികച്ച ഫോമിലാണെന്ന് സൂചന നൽകിയിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ ഉസ്ബെകിസ്താന്റെ രണ്ട് കിക്കുകളാണ് മികച്ച രീതിയിൽ റയാൻ തടഞ്ഞത്. ആ സേവുകളുടെ ബലത്തിൽ 4-3 എന്ന സ്കോറിന് പെനാൾട്ടി ഷൂട്ടൗട്ട് ഓസ്ട്രേലിയ വിജയിക്കുകയും ചെയ്തു.

ക്വാർട്ടറിൽ യു എ ഇ കിർഗ്ഗിസ്ഥാൻ മത്സരത്തിലെ വിജയികളെ ആകും ഓസ്ട്രേലിയ നേരിടേണ്ടതായി വരിക.