അമേരിക്കയുടെ ഇതിഹാസ കീപ്പർ ടിം ഹൊവാർഡ് വിരമിച്ചു

Newsroom

അമേരിക്കൻ ഗോൾ കീപ്പറായ ടിം ഹൊവാർഡ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്നലെ തന്റെ ക്ലബായ കൊളറാഡോ റാപിഡ്സിനു വേണ്ടി ഹൊവാർഡ് തന്റെ അവസാന മത്സരം കളിച്ചു. അവസാന മൂന്നു സീസണുകളിലായി എം എൽ എസിൽ കൊളറാഡോ റാപിഡ്സിനായാണ് ഹൊവാർഡ് കളിക്കുന്നത്. ഈ സീസൺ അവസാനത്തോടെ വിരമിക്കുമെന്ന് ഹൊവാർഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ എന്നീ പ്രീമിയർ ലീഗ് ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ഹൊവാർഡ്. അമേരിക്ക ദേശീയ ടീമിന്റെ ജേഴ്സിയിൽ 121 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അമേരിക്കക്കായി രണ്ട് ലോകകപ്പും ഹൊവാർഡ് കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ നിരാശയ്ക്ക് ശേഷം എവർട്ടണിൽ എത്തിയ ഹൊവാർഡ് 10 സീസണുകളോളം അവിടെ കളിച്ചു. എവർട്ടണായി 400ൽ അധികം മത്സരങ്ങളിൽ ഹൊവാർഡ് വലകാത്തു. 2017ൽ അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് ഹൊവാർഡ് വിരമിച്ചിരുന്നു.