മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫുട്ബോളിനെക്കാൾ പ്രാധാന്യം മറ്റ് പലതിനും, വിമർശനവുമായി ഹെരേര

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കടുത്ത വിമർശനവുമായി മുൻ താരം ആന്ദ്രേ ഹെരേര. സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ യുണൈറ്റഡ് വിട്ട് പി എസ് ജി യിൽ ചേർന്ന ഹെരേര 5 വർഷം യുണൈറ്റഡിനായി കളിച്ച താരമാണ്. ഫ്രഞ്ച് മാഗാസിൻ So foot  ന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ മുൻ ടീമിനെ ലക്ഷ്യം വച്ചത്.

‘മാഞ്ചെസ്റ്ററിൽ ഞാൻ അങ്ങേയറ്റം സന്തോഷവനായിരുന്നു. യുണൈറ്റഡ് ആരാധകരോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. പക്ഷെ ചില സമയങ്ങളിൽ അവിടെ ഫുട്‌ബോളിനേക്കാൾ പ്രാധാന്യം മറ്റ് പലതിനുമായിരുന്നു’ എന്നാണ് ഹെരേര വെളിപ്പെടുത്തിയത്. യുണൈറ്റഡ് ഉടമകളായ ഗ്ലാസർ കുടുംബവും, ക്ലബ്ബ് ചീഫ് എഡ് വുഡ്വാർഡും ഫുട്ബോളിനെക്കാൾ കച്ചവട താൽപര്യങ്ങളാണ്‌ ഓൾഡ് ട്രാഫോഡിൽ നടപ്പാക്കുന്നത് എന്ന് ആരാധകർ വിമർശനം ഉന്നയിക്കുന്നതിന് ഇടയിലാണ് ആരാധകരുടെ പ്രിയ താരമായിരുന്ന ഹെരേര വിമർശനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

Advertisement