ഇംഗ്ലീഷ് ഫുട്ബോളിലെ ഈ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ലിവർപൂൾ ക്യാപ്റ്റൻ ജോർദൻ ഹെൻഡേഴ്സൺ. ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച പുരസ്കാരത്തിലാണ് ഹെൻഡേഴ്സൺ വിജയിയായത്. ഫുട്ബോൾ എഴുത്തുകാർ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. ലിവർപൂളിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ വഹിച്ച പങ്കാൺ ഹെൻഡോയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.
മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രുയിൻ രണ്ടാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈക്, ഫോർവേഡ് മാനെ എന്നിവർ നാലും അഞ്ചും സ്ഥാനത്ത് എത്തി.