ഫുട്ബോൾ താരങ്ങളെ ചേർത്ത് കൊറോണ ധനശേഖരണം നടത്താൻ ഹെൻഡേഴ്സൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് ഭീതിയിൽ ബ്രിട്ടൺ ആകെ നിൽക്കുന്ന സമയത്ത് ഫുട്ബോൾ താരങ്ങളെ ഒന്നിപ്പിച്ച് കൂടുതൽ സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് ലിവർപൂളിന്റെ ക്യാപ്റ്റൻ ആയ ഹെൻഡേഴ്സൺ. പ്രീമിയർ ലീഗ് താരങ്ങൾ ഇതിനകം തന്നെ ശമ്പളത്തിന്റെ 30 ശതമാനം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബുകൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുമുണ്ട്. ഇത് കൂടാതെയാണ് ഹെൻഡേഴ്സൺ ധനശേഖരണം നടത്താൻ ശ്രമിക്കുന്നത്.

ഹെൻഡേഴ്സണ മുഴുവൻ പ്രീമിയർ ലീഗ് ക്ലബുകളുടെയും ക്യാപ്റ്റന്മാരുമായി ചർച്ച നടത്തി കൂട്ടായ ഒരു പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. എല്ലാ പ്രീമിയർ ലീഗ് താരങ്ങളും അവരുടെ കഴിവു പോലെ സംഭാവനകൾ നടത്തി ഒരു വലിയ തുക തന്നെ കൊറോണയോട് പൊരുതുന്ന ബ്രിട്ടീഷ് ഗവണ്മെന്റിന് നൽകാൻ ആകും എന്ന് ഹെൻഡേഴ്സൺ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഉടൻ തന്നെ താരങ്ങൾ ഒക്കെ സംയുക്തമായി ധനസഹായം പ്രഖ്യാപിച്ച് മറ്റു ലീഗുകൾക്ക് മാതൃകയാകും എന്നാണ് സൂചനകൾ.