ഡോർട്മുണ്ടിന്റെ ഗ്രൗണ്ടും കൊറോണ ചികിത്സയ്ക്ക് നൽകും

ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന്റെ സ്റ്റേഡിയമായ സിഗ്നൽ ഇടുന പാർക്ക് കൊറോണയുടെ പരിശോധനയ്ക്കായി നൽകും. ഇതു സംബന്ധിച്ചുള്ള നീക്കങ്ങൾ ക്ലബ് ആരംഭിച്ചു. ബുണ്ടസ് ലീഗ പുനരാരംഭിക്കാൻ താമസിക്കും എന്ന് ഉറപ്പായതോടെയാണ് ഗവണ്മെന്റിനോടു ആലോചിച്ച് സൗകര്യങ്ങൾ ഒരുക്കാൻ ക്ലബ് തീരുമാനിച്ചത്.

ക്ലബിന്റെ എല്ലാ സൗകര്യങ്ങളും കൊറോണ ചികിത്സയ്ക്കും മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാം എന്നും ഡോർട്മുണ്ട് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡ് വിട്ടു നൽകാനും തീരുമാനിച്ചിരുന്നു.

Previous articleനിലവില്‍ വേതനം വെട്ടിച്ചുരുക്കേണ്ട അവസ്ഥയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Next articleഫുട്ബോൾ താരങ്ങളെ ചേർത്ത് കൊറോണ ധനശേഖരണം നടത്താൻ ഹെൻഡേഴ്സൺ