സിറ്റിയെ വീഴ്ത്താൻ ചെൽസിക്ക് സാധിക്കും – ഹസാർഡ്

- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി- ചെൽസി പോരാട്ടത്തിന് മുന്നോടിയായി ചെൽസിക്ക് പ്രതീക്ഷയുമായി മുൻ താരം ഈഡൻ ഹസാർഡ്. സിറ്റിയെ വീഴ്ത്താൻ നിലവിലെ ചെൽസി ടീമിന് സാധിക്കും എന്നാണ് ഹസാർഡിന്റെ പ്രവചനം.

കാര്യങ്ങൾ അത്ര എളുപ്പമാകില്ല എങ്കിലും സിറ്റിയുടെ വെല്ലുവിളി മറികടക്കാൻ ലംപാർഡിന്റെ ടീമിന് ആകുമെന്നാണ് ഹസാർഡ് പ്രതീക്ഷിക്കുന്നത്. പക്ഷെ കഴിഞ്ഞ സീസണിൽ താൻ അടങ്ങുന്ന ചെൽസി എതിരില്ലാത്ത 6 ഗോളുകൾക്ക് തോറ്റ കാര്യവും ഹസാർഡ് എടുത്തു പറഞ്ഞു. അത് തനിക്ക് ഒരു മോശം ഓർമ്മ ആണെങ്കിലും ഈ സീസണിൽ ചെൽസി ഏറെ മെച്ചപ്പെട്ടതായി ഹസാർഡ് വിലയിരുത്തി.

2012 ൽ ചെൽസിയിൽ ചേർന്ന ഹസാർഡ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ആണ് 100 മില്യൺ യൂറോയുടെ കരാറിൽ റയൽ മാഡ്രിഡിൽ ചേർന്നത്.

Advertisement