“താൻ എപ്പോഴും റയൽ മാഡ്രിഡിനെ സ്നേഹിച്ചിരുന്നു” – ഹസാർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരിക്കൽ കൂടെ ചെൽസി വിട്ടു പോകുമെന്ന സൂചനകൾ നൽകി ബെൽജിയൻ സൂപ്പർ സ്റ്റാർ ഹസാർഡ്. ചെൽസിയിൽ ഒരു വർഷം കൂടെ കരാർ ബാക്കിയുണ്ട് എങ്കിലും നിരന്തരമായി ചെൽസി വിടുമെന്ന സൂചനകൾ ഹസാർഡ് നൽകുകയാണ്. ഒരു റേഡിയോ സ്റ്റേഷനു നൽകിയ ഇന്റർവ്യൂവിലാണ് ഹസാർഡ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.

താൻ എന്നും റയൽ മാഡ്രിഡിനെ സ്നേഹിച്ചിരുന്നു എന്ന് ഹസാർഡ് പറഞ്ഞി. സിദാൻ വരുന്നതിന് മുമ്പ് തന്നെ ആ സ്നേഹം ഉണ്ടായിരുന്നു. ഇനിയും ഒരു വർഷം തന്റെ കരാറിൽ ഉണ്ട്. താൻ ഒന്നും തീരുമാനിച്ചിട്ടില്ല. പക്ഷെ തന്റെ തീരുമാനം താൻ കരിയറിന് അവസാനം സങ്കടപ്പെടില്ല എന്ന് ഉറപ്പിക്കുന്ന ഒന്നായിരിക്കും. ഹസാർഡ് പറഞ്ഞു.

ചെൽസിയിലെ പുതിയ കരാർ ചർച്ചകൾ ആരംഭിച്ചിരുന്നു എന്നും എന്നാൽ അതിപ്പോൾ നിർത്തിവെച്ചിരിക്കുകയാണെന്നും ഹസാർഡ് പറഞ്ഞു.