ഹസാർഡ് മാജിക്കിൽ ലണ്ടൻ ഡെർബിയിൽ ചെൽസിക്ക് ജയം

Photo:Twitter/@PremierLeague
- Advertisement -

പ്രീമിയർ ലീഗിൽ ലണ്ടൻ ഡെർബിയിൽ ചെൽസിക്ക് ജയം. വെസ്റ്റ്ഹാമിനെയാണ് ചെൽസി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ചെൽസിക്ക് വേണ്ടി ഹസാർഡ് നേടിയ ലോകോത്തര ഗോളാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. മത്സരത്തിന്റെ 24ആം മിനുട്ടിൽ നിരവധി വെസ്റ്റ് ഹാം പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് കൊണ്ടാണ് ഹസാർഡ് ഗോൾ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ആഴ്‌സണലിനെയും ടോട്ടൻഹാമിനെയും മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.  ഇതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ ചെൽസിക്ക് നേരിയ മുൻ‌തൂക്കം ലഭിച്ചു

പൂർണ്ണമായും ചെൽസി ആധിപത്യം കണ്ട ആദ്യ പകുതിയിൽ ചെൽസിക്ക് ഭീഷണിയായി ഒരു ആക്രമണം പോലും നടത്താൻ വെസ്റ്റ് ഹാമിനായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ചെൽസിക്കെതിരെ വെസ്റ്റ് ഹാം ആക്രമണം അഴിച്ചുവിട്ടെങ്കിലും മത്സരത്തിൽ ആധിപത്യം ചെൽസിക്ക് തന്നെയായിരുന്നു. തുടർന്ന് നിരവധി അവസരങ്ങൾ നഷ്ട്ടപെടുത്തിയതിന് ശേഷമാണ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോളിലൂടെ ഹസാർഡ് ചെൽസിയുടെ വിജയമുറപ്പിച്ചത്.

Advertisement