
- Advertisement -
കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് അനസ് എടത്തൊടികയെ ഗോകുലം കേരള എഫ് സി സ്വന്തമാക്കാൻ ഒരുങ്ങുന്നു എന്ന് വാർത്തകളിൽ ഗോകുലം ക്ലബിന്റെ ഔദ്യോഗിക വിശദീകരണം. അനസ് ഗോകുലം കേരള എഫ് സിയിലേക്കും പകരം അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിലേക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഈ അഭ്യൂഹങ്ങൾ ഗോകുലം കേരള എഫ് സി നിഷേച്ചു.
ക്ലബ് പ്രസിഡന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അനസിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കുന്നു എന്ന അഭ്യൂഹങ്ങൾ താനും അറിഞ്ഞു. പക്ഷെ അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ് താനോ ക്ലബോ അനസുമായി ഇത്തരം ചർച്ചകൾ നടത്തിയിട്ടില്ല എന്നും പ്രവീൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാൻ അനസിനായുരുന്നില്ല.
Advertisement