റയൽ മാഡ്രിഡിൽ കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ഹസാർഡ്

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ കളിക്കാനുള്ള ആഗ്രഹം വീണ്ടും തുറന്നു പറഞ്ഞ് ചെൽസി താരം ഈഡൻ ഹസാർഡ്. ഒരു റേഡിയോ ചനലുമായുള്ള ഇന്റർവ്യൂവിലാണ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്. “നിങ്ങൾക്ക് അറിയാമല്ലോ, എനിക്ക് റയൽ മാഡ്രിഡിൽ കളിക്കാൻ വളരെ താല്പര്യമുണ്ട്. സിദാൻ അവിടെ വരുന്നതിന് മുൻപ് പോലും” എന്നായിരുന്നു ഹസാർഡിന്റെ പ്രതികരണം.

27കാരനായ ഹസാർഡിന് 2020 വരെ ചെൽസിയുമായി കരാർ ഉണ്ട്. പക്ഷെ തന്റെ ഭാവിയെ കുറിച്ചു ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നാണ് ഹസാർഡ് പറയുന്നത്. ഇടക്കിടെ തന്റെ റയൽ മാഡ്രിഡ് സ്‌നേഹം തുറന്നു പറയുന്ന ഹസാർഡ് പക്ഷെ ചെൽസി വിടുമെന്ന് വ്യക്തമാക്കുന്നുമില്ല.