അവസാനം ഓഗസ്റ്റ് മാസം ഗോൾ നേടി ഹാരി കെയ്ൻ

- Advertisement -

ഓഗസ്റ്റ് മാസം ഗോൾ നേടാൻ കഴിയില്ലെന്ന ചീത്ത പേര് മാറ്റി ഹാരി കെയ്ൻ.  ഇന്ന് ഫുൾഹാമിനെതിരെ ഗോൾ നേടിയതോടെയാണ് ഓഗസ്റ്റ് മാസത്തിൽ പ്രീമിയർ ലീഗ് ഗോൾ നേടാനായില്ല എന്ന ചീത്ത പേര് മാറ്റിയത്. ഓഗസ്റ്റ് മാസത്തിൽ ഇതുവരെ കളിച്ച 14 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ നേടാൻ ഹാരി കെയ്നിന് സാധിച്ചിരുന്നില്ല.

1065 മിനിറ്റോളം ഗോൾ നേടാതിരുന്ന ഹാരി കെയ്ൻ മത്സരത്തിന്റെ 77മത്തെ മിനുട്ടിലാണ് ഫുൾഹാമിനെതിരെ ഗോൾ നേടിയത്. ഗോൾ നേടുന്നതിന് മുൻപ് കെയ്‌നിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം വിജയിച്ചിരുന്നു.

Advertisement