ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എക്കാലത്തെയും വലിയ രണ്ടാമത്തെ ഗോൾ വേട്ടക്കാരനായി ഹാരി കെയിൻ. ഇന്ന് ലണ്ടൻ ഡാർബിയിൽ പാലസിന് എതിരായ ഗോളിലൂടെ വെയിൻ റൂണിയുടെ 208 ഗോളുകൾ എന്ന നേട്ടം ഇംഗ്ലീഷ് നായകൻ മറികടന്നു. നിലവിൽ ടോട്ടനത്തിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ കൂടിയാണ് കെയിൻ. നിലവിൽ 260 ഗോളുകൾ ഉള്ള അലൻ ഷിയറർ മാത്രമാണ് കെയിനിന് മുന്നിൽ ഉള്ളത്.
അതേസമയം പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്തും എവേ മൈതാനങ്ങളിലും നൂറിൽ അധികം ഗോളുകൾ നേടുന്ന ഏക താരമായും കെയിൻ മാറി. ഇന്ന് ഹെഡറിലൂടെ ഗോൾ നേടിയ കെയിൻ സീസണിൽ പത്താം ഹെഡർ ഗോൾ ആണ് നേടിയത്. പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും അധികം ഹെഡർ ഗോളുകൾ നേടുന്ന താരമായും ഇതോടെ കെയിൻ മാറി. ഈ സീസണിൽ 26 ഗോളുകൾ നേടിയ കെയിൻ ഹാളണ്ടിന് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ്.