വീണ്ടും ഗോളുമായി ഹാരി കെയിൻ, ലണ്ടൻ ഡാർബി ജയിച്ചു ടോട്ടനം

Wasim Akram

Harryklane
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് എതിരെയുള്ള ലണ്ടൻ ഡാർബിയിൽ ജയവുമായി ടോട്ടനം. എതിരില്ലാത്ത ഒരു ഗോളിന് ആണ് മത്സരത്തിൽ ടോട്ടനം ജയിച്ചത്. ജയത്തോടെ ടോട്ടനം ലീഗിൽ ആറാം സ്ഥാനത്തേക്ക് തിരിച്ചു വന്നു. വലിയ ആവേശം ഒന്നും ഇല്ലായിരുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഹാരി കെയിൻ ടോട്ടനത്തിന് ജയം സമ്മാനിക്കുക ആയിരുന്നു.

പെഡ്രോ പോരോയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ആയിരുന്നു കെയിൻ തന്റെ ഗോൾ നേടിയത്. സീസണിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ നേടുന്ന 26 മത്തെ ഗോൾ ആയിരുന്നു ഇത്. ഈ ഗോളോടെ ചരിത്രത്തിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും കെയിൻ മാറി. നിലവിൽ 12 സ്ഥാനത്ത് ആണ് പാലസ്, അതേസമയം ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം വക്കുന്ന ടോട്ടനത്തിനു ഈ ജയം വലിയ നേട്ടം ആണ്.