മാർച്ചിലെ പ്രീമിയർ ലീഗിലെ താരമായി ഹാരി കെയിൻ, പുതിയ റെക്കോർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാർച്ചിലെ മികച്ച താരമായി ടോട്ടൻഹാം ഹോട്സ്പറിന്റെ ഹാരി കെയിൻ. കരിയറിൽ ഇത് ഏഴാം തവണയാണ് ഇംഗ്ലീഷ് താരം ഈ നേട്ടം കൈവരിക്കുന്നത്. മറ്റേത് താരത്തേക്കാളും ഈ നേട്ടം കൈവരിച്ച താരമായി ഇതോടെ കെയിൻ മാറി.

മാർച്ചിൽ എവർട്ടൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രൈറ്റൻ, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ നാലു ടീമുകളെ നേരിട്ട കെയിൻ നാലു ഗോളുകളും രണ്ടു അസിസ്റ്റുകളും നേടിയാണ് മാർച്ചിലെ മികച്ച താരമായത്. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന സ്പെർസിന് കെയിൻ മികവ് തുടരേണ്ടത് പ്രധാനമാണ്.