ബയേൺ പരിശീലകന് എതിരെ കോണ്ടെ, കെയ്ന് സ്പർസിൽ തന്നെ തുടരും

ബയേൺ പരിശീലകൻ നഗൽസ്മാൻ ഹാരി കെയ്നെ കുറിച്ച് സംസാരിച്ചതിനെ ചോദ്യം ചെയ്ത് സ്പർസ് പരിശീലകൻ കോണ്ടെ. ഹാരി കെയ്ൻ വലിയ താരമാണെന്നും എന്നാൽ അദ്ദേഹത്തെ ബയേണ് സ്വന്തമാക്കണം എങ്കിൽ ഏറെ പണം വേണ്ടിവരും എന്നും നഗൽസ്മാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെയ്നെ സ്വന്തമാക്കാൻ ബയേൺ ശ്രമിക്കുന്നു എന്ന വാർത്തകളിൽ അഭിപ്രായം പറയുക ആയിരുന്നു നഗൽസ്മാൻ.

എന്നാൽ ഞങ്ങൾ ഒന്നും മറ്റൊരു ക്ലബിൽ കരാർ ഉള്ള താരത്തെ കുറിച്ച് സംസാരിക്കാറില്ല എന്ന് സ്പർസ് പരിശീലകൻ കോണ്ടെ പറഞ്ഞു. നഗൽസ്മാന്റെ കമന്റുകൾ സ്പർസിനോടും താരത്തോടുമുള്ള ബഹുമാന കുറവാണെന്ന് കോണ്ടെ പറഞ്ഞു. ഹാരി കെയ്ൻ ടോട്ടനത്തിന്റെ താരമാണെന്നും അദ്ദേഹം ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണെന്നും കോണ്ടെ പറഞ്ഞു. അതിൽ ആർക്കും സംശയം വേണ്ടെന്നും കോണ്ടെ പറഞ്ഞു.