നെതർലന്റ്സിന്റെ പ്രതിരോധ മതിൽ ഭേദിച്ച് ഫ്രാൻസ് യൂറോ കപ്പ് സെമിയിൽ

Img 20220724 030304

വനിതാ യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാൻസ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ നെതർലന്റ്സിനെ തോല്പ്പിച്ച് ആണ് ഫ്രാൻസ് സെമിയിൽ എത്തിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഏക ഗോളിനായിരുന്നു ഫ്രാൻസിന്റെ വിജയം. ഫ്രാൻസിന്റെ അറ്റാക്കും ഹോളണ്ടിന്റെ ഡിഫൻസും തമ്മിൽ ആയിരുന്നു ഇന്നത്തെ പോരാട്ടം.
20220724 025641
ആദ്യ 90 മിനുട്ടിൽ ഉടനീളം ഫ്രാൻസിന്റെ അറ്റാക്ക് തന്നെയാണ് കാണാൻ ആയത്. 22 ഗോൾ ശ്രമങ്ങൾ ഫ്രാൻസ് ആ 90 മിനുട്ടിൽ നടത്തി. പക്ഷെ ഒന്ന് പോലും ഗോളായി മാറിയില്ല. നെതർലന്റ്സ് കീപ്പർ വാൻ ഡൊംസ്ലാർ 11 സേവുകൾ ആണ് നടത്തിയത്. അതിനു ശേഷമാണ് എക്സ്ട്രാ ടൈമിൽ പെനാൾട്ടി വന്നത്. 102ആം മിനുട്ടിൽ പെരിസെറ്റ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഫ്രാൻസിനെ മുന്നിൽ എത്തിച്ചു. ഈ ഗോൾ ഫ്രാൻസിനെ സെമിയിലേക്ക് എത്തിച്ച ഗോളായും മാറി.
20220724 025628
സെമി ഫൈനലിൽ ജർമ്മനിയെ ആകും ഫ്രാൻസ് നേരിടുക. മറ്റൊരു സെമി ഫൈനലിൽ ഇംഗ്ലണ്ട് സ്വീഡനെയും നേരിടും. ജൂലൈ 26നും 27നും ആണ് സെമി ഫൈനലുകൾ.