ഇംഗ്ലീഷ് പ്രീമിയർ ലീഗ് തൽക്കാലത്തേക്ക് മത്സരത്തിനു മുമ്പായി നടക്കുന്ന ഹസ്തദാനം വേണ്ട എന്ന് തീരുമനിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം. ഈ ആഴ്ച മുതൽ ഇംഗ്ലണ്ടിലെ ഒരു മത്സരത്തിലും തുടക്കത്തിൽ ഹസ്തദാനം ഉണ്ടാകില്ല. മത്സരത്തിനെത്തുന്ന കാണികളും കരുതലുകൾ സ്വീകരിക്കണം എന്ന് ഇംഗ്ലീഷ് എഫ് എ അറിയിച്ചു.
എന്നാൽ ഫുട്ബോൾ പോലൊരു മത്സരത്തിൽ ഹസ്തദാനം മാത്രം നിരോധിച്ചത് കൊണ്ട് എന്താണ് കാര്യം എന്ന് വിമർശകർ ചോദിക്കുന്നു. ഫുട്ബോളിൽ എല്ലാ താരങ്ങളും തമ്മിൽ അടുത്ത് ഇടപെടേണ്ടി വരും എന്നതിനാൽ ഇംഗ്ലീഷ് എഫ് എയുടെ ഈ ഹസ്തദാനം ഒഴിവാക്കാനുള്ള തീരുമാനം വെറും പ്രഹസനമാണെന്നും വിമർശകർ പറയുന്നു. പകരം ഫുട്ബോൾ താരങ്ങളെ ഉപയോഗിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കികയാണ് എഫ് എ ചെയ്യേണ്ടിയിരുന്നത് എന്നും അവർ ചൂണ്ടിക്കാട്ടുന്നു.