ഹാരി മഗ്വയറിന് പരിക്ക്, മാഞ്ചസ്റ്റർ ഡെർബി കളിക്കുന്നത് സംശയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ആഴ്ച നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ കളിക്കുന്ന കാര്യം സംശയത്തിൽ. കഴിഞ്ഞ ദിവസം പരിശീലനത്തിനിടയിൽ ഏറ്റ പരിക്കാണ് മഗ്വയറിന് വിനയായിരിക്കുന്നത്. മഗ്വയർ ഇന്നലെ ഡെർബിക്ക് എതിരായ എഫ് എ കപ്പ് മത്സരത്തിലും കളിച്ചിരുന്നില്ല. മഗ്വയർ മാഞ്ചസ്റ്റർ ഡെർബി കളിക്കുന്ന കാര്യം ഉറപ്പില്ല എന്ന് പരിശീലകൻ ഒലെ പറഞ്ഞു.

മഗ്വയർ കളിക്കുന്നില്ല എങ്കിൽ എറിക് ബയിയും ലിൻഡെലോഫും ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്. മഗ്വയർ മാത്രമല്ല റൈറ്റ് ബാക്കായ വാൻ ബിസാക, വിങ്ങർ ഡാനിയൽ ജെയിംസ് എന്നിവരും ഡെർബി കളിക്കുന്ന കാര്യം സംശയമാണ് എന്ന് സോൾഷ്യാർ പറഞ്ഞു.