രണ്ടാം മത്സരത്തിലും ജയമില്ല, വെസ്റ്റ് ഹാമിന് സമനില കുരുക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിലും ജയിക്കാനാവാതെ വെസ്റ്റ് ഹാം. താരതമ്യേന ദുർബലരായ ബ്രയ്ട്ടൻ ഹോവ് ആൽബിയനോട് കേവലം സമനില നേടാൻ മാത്രമാണ് പല്ലെഗ്രിനിയുടെ ടീമിനായത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം വെസ്റ്റ് ഹാം സ്‌ട്രൈക്കർ ഹാവിയെ ഹെർണാണ്ടസ് ആണ് സ്കോറിങ് തുടങ്ങിയത്. ലൻസിനിയുടെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത്. പക്ഷെ 4 മിനിറ്റുകൾ മാത്രമാണ് ഹാമേഴ്സിന്റെ ലീഡ് നില നിന്നത്. 65 ആം മിനുട്ടിൽ ട്രോസാർഡ് ബ്രയ്ട്ടന്റെ സമനില ഗോൾ നേടി. പിന്നീടും വെസ്റ്റ് ഹാം ഗോൾ മുഖത്ത് അവർ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും വിജയ ഗോൾ കണ്ടെത്താൻ അവർക്കായില്ല. ആദ്യ മത്സരത്തിൽ സിറ്റയോട് കനത്ത തോൽവി വഴങ്ങിയ ഹമേഴ്സിന് ആദ്യ ജയം നേടാനുള്ള മികച്ച അവസരമാണ് ഇന്ന് നഷ്ടമായത്.

Previous articleതകർപ്പൻ ഗോൾ, തകർപ്പൻ ജയം!!! റയലും സിദാനും തുടങ്ങി!!
Next articleഇന്ത്യയ്ക്കെതിരെ റൂഡി സെക്കന്‍ഡിന് പകരം ഹെയ്ന്‍റിച്ച് ക്ലാസ്സെന്‍